കൊടുങ്ങല്ലൂർ: ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റ് എം.പി അഴീക്കോട് നിന്നും പ്രചാരണം തുടങ്ങി. ഇന്നലെ രാവിലെയാണ് ഇന്നസെന്റ് അഴീക്കോടെത്തിയത്. രണ്ടാമൂഴം തേടുമ്പോൾ, പാർട്ടി ചിഹ്നത്തിലാണ് മത്സരം എന്നതിനാൽ അതിന്റെ കൂടി ആവേശത്തിലാണ് ഇന്നസെന്റ്. അഴീക്കോട്, കാര, എടവിലങ്ങ് ചന്ത എന്നിവിടങ്ങളിലും സ്ഥാനാർത്ഥി പര്യടനത്തിന്റെ ഭാഗമായുള്ള സന്ദർശനം നടന്നു. എതിരാളികൾ എത്തും മുൻപെയുള്ള പ്രചാരണത്തിന് ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ്
എ.പി. ആദർശ് തുടങ്ങിയവരും പ്രാദേശിക നേതാക്കളും പ്രവർത്തകരും ഇന്നസെന്റിനൊപ്പം ഉണ്ടായിരുന്നു.