തൃശൂർ: കത്തുന്ന വെയിലിൽ ടിഫിൻ ബോക്‌സും പ്ലാസ്റ്റിക് കവറും ഉരുകി. ചേർപ്പ് പടിഞ്ഞാറ്റുമുറിയിലാണ് വെയിൽ കൊണ്ട് ടിഫിൻബോക്‌സും പ്ലാസ്റ്റിക് കവറും ഉരുകിപ്പോയത്. പഴുവിൽ മംഗലത്ത് വീട്ടിൽ റോയിഡേവിസിന്റെ ടിഫിൻ ബോക്‌സാണ് ഉരുകിയത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം
പടിഞ്ഞാറ്റുമുറിയിലെ ജോലി സ്ഥലത്ത് ഉച്ചയൂണു കഴിഞ്ഞ് റോയി പ്ലാസ്റ്റിക് കവറിനകത്ത് ടിഫിൻ ബോക്‌സിട്ട് ബൈക്കിലെ സൈഡ് ഹുക്കിൽ തൂക്കിയിട്ടു.
വൈകീട്ട് അഞ്ചിന് വണ്ടിയെടുക്കാൻ ചെന്നപ്പോഴാണ് പ്ലാസ്റ്റിക് കവർ ഉരുകി അകത്തെ പ്ലാസ്റ്റിക് ടിഫിൻ ബോക്‌സിന്റെ ഒരു ഭാഗവും ഉരുകിയ നിലയിൽ കണ്ടത്. കട്ടിയുള്ള പ്ലാസ്റ്റിക് ടിഫിൻ ബോക്‌സായിരുന്നുവെന്ന് റോയ് പറയുന്നു.