ഇരിങ്ങാലക്കുട: എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കം. വിദ്യാർത്ഥി റാലിയോട് കൂടി സമ്മേളനം ആരംഭിച്ചു. പൊതു സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജാസിർ ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജൻ, സി.പി.എം ജില്ലാകമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, ശരത് പ്രസാദ്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി സി.എസ് സംഗീത് എന്നിവർ സംസാരിച്ചു.