തൃപ്രയാർ: തൃശൂർ ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് തൃപ്രയാറിൽ പര്യടനം നടത്തി. ശ്രീരാമസ്വാമി ക്ഷേത്ര നടയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. എൽ.ഡി.എഫ് നേതാക്കളായ എം. സ്വർണ്ണലത, ടി.കെ. ദേവദാസ്, പി.കെ. സുഭാഷ് ചന്ദ്രൻ മാസ്റ്റർ, കെ.ബി. ഹംസ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.