ldf
എൽ.ഡി.എഫ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.

മാള: എൽ.ഡി.എഫ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മാളയിൽ നടന്ന കൺവെൻഷൻ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.എം മാള ഏരിയ കമ്മിറ്റി സെക്രട്ടറി എം. രാജേഷ് അദ്ധ്യക്ഷനായി. ​സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഡേവിസ്, എൽ.ഡി.എഫ് കൊടുങ്ങല്ലൂർ മണ്ഡലം കൺവീനർ കെ.വി. വസന്ത്‌കുമാർ, വി.ആർ. സുനിൽകുമാർ എം.എൽ.എ, കെ.സി. വർഗീസ്, സി.ആർ. വത്സൻ, മുൻ എം.എൽ.എ യു.എസ്. ശശി, ടി.കെ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.