puthankulam-arat
തൃപ്രയാർ തേവർ

തൃപ്രയാർ: ഗ്രാമപ്രദക്ഷിണത്തിന്റെ ഭാഗമായി ഇന്ന് തൃപ്രയാർ തേവർ ബ്ളാഹയിൽ കുളത്തിൽ ആറാടും. ക്ഷേത്രച്ചടങ്ങുകൾക്ക് ശേഷം രാവിലെ 8.30നാണ് തേവർ ആറാട്ടിനെത്തുക. ആറാട്ടിന് ശേഷം തിരിച്ച് ക്ഷേത്രത്തിലേക്കെഴുന്നള്ളി ചടങ്ങുകൾ പൂർത്തീകരിക്കും. വൈകീട്ട് നിയമവെടിക്ക് ശേഷമാണ് കുറുക്കൻ കുളത്തിലെ ആറാട്ട്. വ്യാഴാഴ്ച രാവിലെ മൂന്ന് ആനകളോടെ നടക്കൽ പൂരം നടന്നു. ദേവസ്വം സീതാരാമൻ തേവരുടെ സ്വർണ്ണക്കോലം വഹിച്ചു. രമേശൻ മാരാരുടെ നേതൃത്വത്തിൽ മേളം കൊട്ടിത്തിമിർത്തു. തുടർന്ന് തേവർ പുത്തൻകുളത്തിൽ ആറാടി. വൈകീട്ട് കാട്ടൂർ പൂരത്തിനെത്തി. ഓലക്കുട ചൂടി എഴുന്നള്ളിയ തേവർക്ക് വഴിനീളെ ഭക്തർ രാജകീയ വരവേല്പാണ് നല്കിയത്. വൈകുന്നേരത്തെ നിയമവെടി എടത്തിരുത്തി പാടത്തായിരുന്നു. കോലോത്തുംകുന്നിൽ തൃപ്പുണിത്തുറ കോവിലകത്തെ പറയും ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പറയും സ്വീകരിച്ചു. തിരിച്ചെഴുന്നള്ളിയ തേവർ പടിഞ്ഞാറ് മൂസിന്റെ ഇല്ലത്തെ പറ സ്വീകരിച്ചു. പുലർച്ചെയുള്ള നിയമവെടി ഇല്ലത്ത് പടിക്കലായിരുന്നു...