candidate-rajaji
എൽഡിഎഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ സെക്രട്ടറി എം.കെ.വിജയനോട് സംസാരിക്കുന്നു

ചാവക്കാട്: തൃശൂർ ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. സമുദായ ദീപികാ യോഗം ഭാരവാഹിയായ സെക്രട്ടറി എം.കെ. വിജയനോട് ഉത്സവ വിശേഷങ്ങൾ കുറിച്ച് കുശലം നടത്തി. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുധീരൻ, എൽ.ഡി.എഫ് കൺവീനർ സെയ്താലിക്കുട്ടി, സി.പി.എം ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീർ, ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ,സി.പി.ഐ അസി. സെക്രട്ടറി സി.വി. ശ്രീനിവാസൻ, ജനതാദൾ നേതാവ് ലാസർ പേരകം, ഐ.കെ. ഹൈദ്രാലി, മാലിക്കുളം അബ്ബാസ്, ചാവക്കാട് മുൻ ചെയർമാൻ കെ.ആർ. രാധാകൃഷ്ണൻ, ചാവക്കാട് നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സലാം, ചാവക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കെ.എം. അലി തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.