sandarsanam
ഡോ. പി.കെ. ബിജു വേലൂർ പള്ളിയിൽ സന്ദർശനം നടത്തുന്നു.

എരുമപ്പെട്ടി: ആലത്തൂർ ലോകസഭ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. പി.കെ. ബിജു എരുമപ്പെട്ടി, വേലൂർ പഞ്ചായത്തുകളിലെ ആരാധനാലയങ്ങളിൽ സന്ദർശനം നടത്തി. നെല്ലുവായ് ധന്വന്തരീ ക്ഷേത്രം, എരുമപ്പെട്ടി ജുമാ മസ്ജിദ്, എരുമപ്പെട്ടി ഫൊറോന പള്ളി, വേലൂർ സെന്റ് ഫ്രാൻസീസ് സേവിയേഴ്‌സ് ഫൊറോന പള്ളി എന്നിവടങ്ങളിലാണ് സന്ദർശനം നടത്തിയത്.

മേൽശാന്തി രഘുത്തമൻ തിരുമേനി, ഖത്തീബ് ബഷീർ സഖാഫി, വികാരിമാരായ ഫാ. ജോയ് അടമ്പ്കുളം, ഫാ. ജോൺസൻ ഐനിക്കൽ എന്നിവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. വേലൂർ മാറുമറയ്ക്കൽ സമര സേനാനി മീനാക്ഷിയമ്മയെയും പി.കെ. ബിജു സന്ദർശിച്ചു. മന്ത്രി എ.സി. മൊയ്തീൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ എന്നിവരും എൽ.ഡി.എഫ് നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.