b-d-j-s
ബി.ഡി.ജെ.എസ് ചാലക്കുടി നിയോജക മണ്ഡലം യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ സംസാരിക്കുന്നു

ചാലക്കുടി: ബി.ഡി.ജെ.എസ് ചാലക്കുടി നിയോജക മണ്ഡലം യോഗം ചേർന്നു. എൻ.ഡി.എയുടെ വിജയത്തിനായി പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്റായി അനിൽ തോട്ടവീഥിയെ തിരഞ്ഞെടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ, മഹിളാ സേന ജില്ലാ പ്രസിഡന്റ് ലത ബാലൻ, മണ്ഡലം പ്രസിഡന്റ് പ്രീതി പ്രദീപ്, യുവജസേന മണ്ഡലം പ്രസിഡന്റ് സന്തോഷ് പള്ളിയിൽ, സി.ജി. അനിൽകുമാർ, വിജയൻ കരുമാന്ത്ര, എം.എൻ. പ്രകാശൻ മാസ്റ്റർ, സന്തോഷ് കണക്കശ്ശേരി, ഐ.എസ്. സുരേഷ്, ഷൈജു അരൂർമുഴി, ബിജു കോക്കാടൻ, എ.കെ. ഗംഗാധരൻ, രവീന്ദ്രൻ കൈപ്പിള്ളി, ജോഷി എം.എസ്, ബോസ് കാമ്പളത്ത്, ഷാജി കൊടകര, രാജേഷ് കങ്ങാടൻ എന്നിവർ സംസാരിച്ചു.