തൃശൂർ: പതിനായിരക്കണക്കിന് മലയോര കുടിയേറ്റക്കാരുടെ ആവശ്യത്തോട് പുറതിരിഞ്ഞിരിക്കുന്ന സമീപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒല്ലൂർ നിയോജക മണ്ഡലത്തിൽ മാത്രം 1977 മുമ്പ് കുടിയേറിയവരാണ് പട്ടയം ലഭിക്കാതെ നട്ടം തിരിയുന്നത്. സൂപ്രീം കോടതി അടക്കം ഇവർക്ക് പട്ടയം കൊടുക്കുനന്തിൽ യാതൊരു തടസമില്ലെന്ന് പറഞ്ഞിട്ടും നടപടിയെടുക്കാൻ തയ്യാറാക്കാത്തതിനെ തുടർന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടത്തിയ വാഹന പ്രചരണ ജാഥയിൽ നൂറുക്കണക്കിന് പേരാണ് പങ്കെടുത്തത്.
വ്യാഴാഴ്ച്ച വലക്കാവിൽ നിന്നാംഭിച്ച ജാഥ ഇന്നലെ പീച്ചി റോഡിലാണ് സമാപിച്ചത്. ഇന്ന് സാഹിത്യ അക്കാഡമി ഹാളിൽ പട്ടയം ലഭിക്കാത്തവരുടെ ഒത്തുചേരലും സമരപ്രഖ്യപന കൺവെൻഷനും സംഘടിപ്പിക്കും.
സംരക്ഷണ സമിതി രക്ഷാധികാരി ജോർജ്ജ് കണ്ണംപ്ലാക്കലിന്റെ നേതൃത്വത്തിലായിരുന്ന വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചത്.വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സ്‌പെഷൽ ഓഫീസറെ നിയമിച്ച് പട്ടയം നൽകാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഫാ.ജോർജ്ജ് കണ്ണംപ്ലാക്കൽ സമിതി കൺവീനർ കെ.കെ. ജോർജ്ജ് കാക്കശേരി, എം.വി. ചന്ദ്രൻ, എം.കെ. ജോയി, പി.കെ. ഗോപി എന്നിവർ നേതൃത്വം നൽകി. 1077 മുമ്പ് ഇവിടെ താമസമാക്കിയവർക്ക് അടിയന്തിരമായി പട്ടയം അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.