തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്‌കാരം കുട്ടൻ മാരാർക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനൻ സമ്മാനിച്ചു. സ്വർണ്ണപ്പതക്കവും കീർത്തിഫലകവും പ്രശംസാപത്രവും അടങ്ങിയതാണ് പുരസ്‌കാരം. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രൊഫ. സി.എം. മധു ചടങ്ങിൽ അദ്ധ്യക്ഷനായി. മെമ്പർ എം.കെ. ശിവരാജൻ പെരുവനം കുട്ടൻമാരാരെ പൊന്നാട അണിയിച്ചു. ദേവസ്വം ബോർഡ് സെക്രട്ടറി വി.എ. ഷീജ പ്രശംസാപത്രം സമ്മാനിച്ചു.
ഡെപ്യൂട്ടി കമ്മിഷണർ പി. രാജേന്ദ്രപ്രസാദ് സ്വാഗതം പറഞ്ഞു. പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് എം. രാജേന്ദ്രൻ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് മധു മംഗലത്ത്, സെക്രട്ടറി അഡ്വ. കെ. സുജേഷ്, പെരുവനം ആറാട്ടുപുഴ പൂരം ഫെസ്റ്റിവൽ കൽച്ചറൽ ആൻഡ് ഹെറിറ്റേജ് ട്രസ്റ്റ് ചെയർമാൻ കാളത്ത് രാജഗോപാൽ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ എ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.