തൃപ്രയാർ: ഗ്രാമപ്രദക്ഷിണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ തൃപ്രയാർ തേവർ ബ്ളാഹയിൽ കുളത്തിൽ ആറാട്ട് നടത്തി. വഴിയോരങ്ങളിൽ കുരുത്തോല തോരണങ്ങൾ നിറഞ്ഞിരുന്നു. പന്തലിട്ട് ചാണകം മെഴുകിയ സ്ഥലത്ത് നിറപറയും നിലവിളക്കുമായി ഭക്തർ തേവരെ വരവേറ്റു. കാട്ടൂർ പൂരം കഴിഞ്ഞ് തിരിച്ചു വരും വഴി കുറുപ്പിന്റെ ഇല്ലത്തെ പറയും പുത്തൻകുളത്തിൽ ആറാട്ടും കഴിഞ്ഞാണ് തേവർ ക്ഷേത്രത്തിൽ തിരിച്ചെത്തിയത്. ചടങ്ങുകൾ പൂർത്തീകരിച്ച് ബ്ളാഹയിൽ കുളത്തിൽ ആറാട്ടിന് പുറപ്പെട്ടു. ആറാട്ടിന് ശേഷം തിരിച്ച് ക്ഷേത്രത്തിലെത്തി. വൈകീട്ട് നിയമവെടിക്ക് ശേഷം കുറുക്കൻ കുളത്തിൽ ആറാടി.