വാടാനപ്പിള്ളി: കനോലി പുഴയിൽ മത്സ്യം പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. നടുവിൽക്കര കാൺക വീട്ടിൽ പരേതനായ അടിമയുടെ മകൻ ബാബുവാണ് (48) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെ കണ്ടശാംകടവ് പാലത്തിന് സമീപത്തായിരുന്നു കുഴഞ്ഞ് വീണത്. ഉടനെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഉഷ . മക്കൾ: അനഘ (പ്ളസ് വൺ വിദ്യാർത്ഥിനി ), അനന്ത (എട്ടാം ക്ലാസ് വിദ്യാർത്ഥിനി, ഇരുവരും കണ്ടശാംകടവ് പ്രൊ: ജോസഫ് മുണ്ടശ്ശേരി സ്കൂൾ) സഹോദരങ്ങൾ: രാജു, ദാസൻ, ബേബി. സംസ്കാരം നടത്തി...