otturili
വാഴപ്പുള്ളി ക്ഷേത്രത്തിൽ ഓട്ടുരുളികൾ സമർപ്പിക്കുന്നു.

തൃപ്രയാർ: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിൽ ഓട്ടുരുളികളുടെ സമർപ്പണം നടത്തി. ക്ഷേത്രത്തിലെ വിശേഷാൽ പൂജയായ ഗുരുതിതർപ്പണ പൂജയ്ക്കുളള ഓട്ടുരുളികളാണ് വാഴപ്പുള്ളി ഭാസ്‌ക്കരൻ മകൻ ബൈജുവും കുടുംബവും സമർപ്പിച്ചത്. ഒരു അടി മുതൽ 3 അടി വരെയുള്ള 12 ഉരുളികളാണ് ക്ഷേത്രത്തിലേക്ക് നൽകിയത്. സന്ധ്യക്ക് ദീപാരാധനയും തുടർന്ന് നടന്ന വിശേഷാൽ പൂജകൾക്കും ശേഷം ക്ഷേത്രം മേൽശാന്തി മനോജ് ഉരുളികൾ ഏറ്റുവാങ്ങി. ക്ഷേത്രം ഭാരവാഹികളായ വി. ആർ. രാധാകൃഷ്ണൻ, വി.യു. ഉണ്ണികൃഷ്ണൻ, വി.കെ. ഹരിദാസ്, വി. എച്ച്. ഷാജി എന്നിവർ നേതൃത്വം നൽകി.