പാലക്കാട്: മനസ് അസ്വസ്ഥമാകുന്നതാണ് മാറാരോഗങ്ങൾക്ക് ഇടയാക്കുന്നതെന്ന് മാതാ അമൃതാനന്ദമയി. മനസിലെ ദുർചിന്തകൾ വെടിഞ്ഞ് സ്വസ്ഥമായി ജീവിച്ചാൽ മാത്രമേ ഇതിന് പരിഹാരം കാണാനാവൂ. പൂത്തൂർ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാന വാർഷികാഘോഷത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
പരസ്പരം കുറ്റപ്പെടുത്തുന്നതിനും അസൂയപ്പെടുന്നതിനും പകരം സന്മാർഗത്തിലൂടെ സഞ്ചരിക്കുന്നതിന് നാം ഒരോരുത്തരും ശ്രമിക്കണം. എന്നാൽ സമാധാനവും സ്വസ്ഥതയും കൈവരിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.
ഇന്നലെ രാവിലെ 5.30ന് ധ്യാനം, ആറിന് ലളിതാ സഹസ്ര നാമാർച്ചന, 7.30ന് ശനിദോഷ നിവാരണ പൂജ എന്നിവ നടന്നു. 10.30ന് അനുഗ്രഹ പ്രഭാഷണം, ഭക്തിഗാനസുധ എന്നിവയ്ക്ക് ശേഷം മാതാ അമൃതാനന്ദ മയി ഭക്തർക്ക് ദർശനം നൽകി. ആയിരക്കണക്കിന് ആളുകളാണ് ദർശനത്തിനായി എത്തിയത്. രണ്ടുദിവസം നീണ്ടുനിന്ന വാർഷികോത്സവം ഇന്നലെ സമാപിച്ചു.
പാലക്കാട് പുത്തൂർ ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തോടനു