congress-prathishedam-
തൊഴിലുറപ്പു പ്രവർത്തികൾ നിറുത്തി വച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് കയ്പ്പമംഗലം മണ്ഡലം കമ്മിറ്റി കയ്പ്പമംഗലം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധിക്കുന്നു

കയ്പ്പമംഗലം: തൊഴിലാളികളെ തിരഞ്ഞെടുപ്പു കൺവെൻഷനിൽ പങ്കെടുപ്പിക്കാനായി തൊഴിലുറപ്പു പ്രവൃത്തികൾ നിറുത്തി വെപ്പിച്ചതായി പരാതി. കയ്പ്പമംഗലം പഞ്ചായത്തിലാണ് 20 വാർഡുകളിലെയും തൊഴിലുറപ്പു പ്രവൃത്തികൾ നിറുത്തി വെച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് കയ്പ്പമംഗലം മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി രംഗത്തുവന്നത്.

കൺവെൻഷനായി തൊഴിലുറപ്പു പണികൾ നിർബന്ധ പൂർവ്വം നിറുത്തിവെച്ചു എന്നാരോപിച്ച് പഞ്ചായത്താഫീസിന് മുമ്പിൽ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾ പെരുമാറ്റ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നു ചൂണ്ടികാട്ടി , പഞ്ചായത്ത് സെക്രട്ടറിക്കും, ബി.ഡി.ഒ.ക്കും, ജില്ലാ കലക്ടർക്കും,പരാതി നൽകിയിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. പോൾസൺ, ഡി.സി.സി. സെക്രട്ടറിമാരായ കെ.എഫ്. ഡൊമിനിക്ക്, പി.എം.എ. ജബ്ബാർ, സുരേഷ് കൊച്ചുവീട്ടിൽ, കെ.കെ. ഷാജഹാൻ, വി.കെ. ഉല്ലാസ്., പി.എ. അനസ്, പി.എസ്. ഷാഹിർ, പി.എൻ. ദാസൻ എന്നിവരാണ് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ചത്...