തൃപ്രയാർ: തൃപ്രയാർ തേവരുടെ ഗ്രാമപ്രദക്ഷിണത്തിന്റെ ഭാഗമായി നടക്കുന്ന ചാലുകുത്തൽ ചടങ്ങിൽ മാറ്റം. ചടങ്ങിന് തേവർ വെളുപ്പിന് അഞ്ചിന് പുറപ്പെടും. കനത്ത ചൂടിന്റെ ആധിക്യം കാരണം എഴുന്നള്ളിപ്പ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങുകളിൽ മാറ്റം വരുത്തിയതെന്ന് ദേവസ്വം മാനേജർ കെ. ജയകുമാർ അറിയിച്ചു. കടുത്ത ചൂടിൽ ആനകളെ എഴുന്നള്ളിക്കരുതെന്നും 10 മണിയോടെ രാവിലെയുള്ള എഴുന്നള്ളിപ്പ് ചടങ്ങുകൾ അവസാനിപ്പിക്കണമെനും നിർദ്ദേശമുണ്ട്. ഇതേത്തുടർന്ന് ഇന്ന് നടക്കേണ്ടതായ കോതകുളം ആറാട്ടും, ചാലുകുത്തൽ ചടങ്ങും നേരത്തെ നടക്കും.