പുതുക്കാട്: ടോൾ പ്ലാസയിൽ കാറിലെത്തിയ നാലംഗ സംഘം ജിവനക്കാരെ മർദ്ദിച്ചു. ടോൾ പ്ലാസ ബലമായി തുറന്ന് വാഹനങ്ങൾ കടത്തിവിട്ട സംഘത്തിന്റെ പ്രവൃത്തി ചോദ്യം ചെയ്തതിനാണ് ജീവനക്കാരെ മർദ്ദിച്ചതെന്ന് പറയുന്നു. ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം. ടോൾ പ്ലാസ അധികൃതരുടെ പരാതിയിൽ പുതുക്കാട് പൊലീസ് കേസെടുത്തു. കാറിന്റെ നമ്പർ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഘം ജിവനക്കാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ നിന്നും പൊലീസിന് ലഭിച്ചു.