തൃപ്രയാർ: ഗ്രാമപ്രദക്ഷിണത്തിന്റെ ഭാഗമായുള്ള തൃപ്രയാർ തേവരുടെ കിഴക്കേ നടക്കൽ പൂരം ഇന്ന്. ഉഷപൂജയ്ക്ക് ശേഷം പുത്തൻകുളത്തിൽ ആറാട്ട്. തിരിച്ച് ക്ഷേത്രത്തിൽ എഴുന്നള്ളും. വൈകീട്ട് നിയമവെടിക്ക് ശേഷം തേവർ സ്വന്തം പള്ളിയോടത്തിൽ പുഴ കടക്കും. അക്കരെയെത്തുന്ന തേവരെ രാമമന്ത്ര ജപങ്ങളോടെ ഭക്തർ വരവേല്ക്കും. ആമലത്ത് തറവാട്ടുകാരുടെ പറ സ്വീകരിച്ച് തേവർ കിഴക്കേനട പൂരത്തിനെഴുന്നള്ളും. പഞ്ചവാദൃം കഴിഞ്ഞ് ഊരായ്മക്കാരായ ചേലൂർ, പുന്നപ്പുള്ളി, ജ്ഞാനപ്പിള്ളി ഇല്ലങ്ങളിലേക്ക് പുറപ്പെടും. പുന്നപ്പുള്ളി മനയിലെ പറയെടുപ്പിന് ശേഷം മുറ്റിച്ചൂർ കൊട്ടാരത്തിൽ പറയെടുപ്പ്...