കടങ്ങോട് തെക്കുമുറിയിൽ പറമ്പിലേക്ക് തീപടർന്ന് കത്തിക്കരിഞ്ഞ നിലയിൽ
എരുമപ്പെട്ടി: കടങ്ങോട് മേഖലയിലെ പാടശേഖരങ്ങളിൽ അഗ്നിബാധ. തൊട്ടടുത്ത പറമ്പിലേക്ക് തീ പടർന്ന് പിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. തെക്ക്മുറി, കുടക്കുഴി എന്നിവിടങ്ങളിലെ കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിലും പറമ്പിലുമാണ് തീപിടുത്തമുണ്ടായത്. നിരവധി വൃക്ഷങ്ങൾ കത്തി നശിച്ചു. കുന്നംകുളത്തു നിന്നുള്ള ഫയർഫോഴ്സെത്തി തീയണച്ചു. ഓഫീസർമാരായ മുരളീധരൻ, ജിസ്മോൻ, അനീഷ്, ഹരികൃഷ്ണൻ, ഷിനോജ്, അഭിലാഷ് കുമാർ എന്നിവർ നേതൃത്വം നൽകി.