veerabdraswamikku-kalam-
കയ്പ്പമംഗലം തായിനഗർ തറയിൽ ശ്രീ മുത്തപ്പൻ വിഷ്ണുമായ ദേവി ക്ഷേത്രമഹോത്സവത്തോട് അനുബന്ധിച്ച് നടന്ന വീരഭദ്രസ്വാമിക്ക് കളം

കയ്പ്പമംഗലം: തായിനഗർ തറയിൽ ശ്രീ മുത്തപ്പൻ വിഷ്ണുമായ ദേവി ക്ഷേത്രമഹോത്സവം ആഘോഷിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ഡോ. കാരുമാത്ര വിജയൻ മുഖ്യകാർമ്മികത്വം വഹിച്ചു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി കരിങ്കുട്ടിക്കും ദുർഗ്ഗാദേവിക്കും പത്മം ഇട്ട് പൂജ, പറയ്ക്ക് എഴുന്നള്ളിപ്പ്, മുത്തപ്പന് കളമെഴുത്തും പാട്ടും, നാഗങ്ങൾക്ക് കളമെഴുത്തും പാട്ടും, വിഷ്ണുമായയ്ക്ക് കളമെഴുത്തും പാട്ടും, രാവിലെ എഴുന്നള്ളിപ്പ്, വീരഭദ്രസ്വാമിക്ക് കളമെഴുത്തും പാട്ടും, വൈകീട്ട് കാഴ്ചശീവേലി, രാത്രി ദേവിക്ക് കളമെഴുത്തും പാട്ടും, ഗുരുതി തർപ്പണം എന്നിവ നടന്നു. ക്ഷേത്രം ഭാരവാഹികളായ ക്യാപ്റ്റൻ ടി.കെ. ചന്ദ്രൻ, ടി.എം. രാധാകൃഷ്ണൻ, ടി.എസ്. രതീഷ് എന്നിവർ നേതൃത്വം നൽകി...