thomas
മരിച്ച തോമസ് മാത്യു

ചാലക്കുടി: ദേശീയപാതയിൽ ക്രസന്റ് സ്‌കൂളിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. ഈരാറ്റുപേട്ട മൂശേരിപറമ്പിൽ തോമസ് മാത്യുവാണ് (33) മരിച്ചത്. ഈരാറ്റുപേട്ടയിലെ കല്ലൂർ ബെന്നി ജോർജ്ജ് (35), ഭാര്യ നിമ്മി (30), തീക്കോയി മേക്കാട്ട് അനീഷ് മാത്യു (36), ഭാര്യ റാണി (34) എന്നിവർക്കാണ് പരിക്ക്. ഇന്നലെ രാത്രിയായിരുന്നു അപകടം. തൃശൂരിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന സ്‌കോർപിയോ കാറാണ് അപകടത്തിൽപ്പെട്ടത്. പിന്നിൽ പിക്കപ്പ് വാൻ വന്നിടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ കൂടി സർവീസ് റോഡിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കാർ ഉയർത്തിയാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തോമസ് മാത്യു മരണമടഞ്ഞു. തൃശൂരിൽ നടന്ന ഐ.ഇ.എൽ.ടി.എസ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ച് മടങ്ങുന്ന സംഘമാണ് അപകടത്തിൽപെട്ടത്. ബെന്നിയാണ് കാറോടിച്ചിരുന്നത്.