മാള: പൂപ്പത്തി ചുള്ളൂർ മണിയത്തുകാവ് ദേവസ്വം ട്രസ്റ്റ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തിനിർഭരമായി. പൊങ്കാല സമർപ്പണത്തിനായി നിരവധി സ്ത്രീകളാണ് എത്തിയത്. പാലക്കുളം ശ്രീധരൻ നമ്പൂതിരി, കീഴേടത്ത് വിഷ്ണു നമ്പൂതിരി എന്നിവർ ചേർന്ന് പൊങ്കാല നിവേദ്യം സ്വീകരിച്ചു. തുടർന്ന് അന്നദാനം നടന്നു.