തൃശൂർ: കലാമൂല്യമുള്ള ജനപ്രിയ ചിത്രങ്ങളായ പേരൻപും പരിയേറും പെരുമാളും തൃശൂർ അന്താരാഷ്ട്ര ചലച്ചിമേളയയിൽ ഇന്ന് മുഖ്യ ആകർഷണമാകും. തൃശൂർ പ്രസ്‌ ക്ലബ് എം.ആർ. നായർ ഹാളിൽ വൈകീട്ട് 4.30നാണ് റാം സവിധാനം ചെയ്ത തമിഴ് ചലച്ചിത്രം പേരൻപിന്റെ പ്രദർശനം. രവികൃഷ്ണ തിയറ്ററിൽ രാവിലെ 11.30നാണ് മാരി ശെൽവരാജ് സംവിധാനം ചെയ്ത പരിയേരും പെരുമാളിന്റെ പ്രദർശനം.ഒടിഞ്ഞ കസേര കഴുതപ്പുറത്ത് വച്ചുകെട്ടി ഹിമാലയ സാനുക്കളിലൂടെയുള്ള പത്തുവയസുകാരന്റെ യാത്ര പറയുന്ന വാക്കിംഗ് വിത്ത് ദ വിൻഡ് എന്ന ലഡാക്കി ചലച്ചിത്രം തിങ്കളാഴ്ച കാഴ്ച വിരുന്നൊരുക്കും. പ്രവീൺ മോർച്ചാലെയാണ് സംവിധാനം. റൗഹൊള്ള ഹെജാസി സംവിധാനം ചെയ്ത ദ ഡാർക്ക് റൂമാണ് ഞായറാഴ്ച പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം. കാണാതായ മകനെ തിരിച്ചുകിട്ടിയപ്പോൾ അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്‌നങ്ങളായിരുന്നു ഇതിവൃത്തം.