കൊടുങ്ങല്ലൂർ: യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹന്നാന്റെ വരവ് അറിയിച്ചു കൊണ്ട് നഗരത്തിൽ വിളംബര ജാഥ നടത്തി. പ്ലക്കാർഡുകളുമായി നടത്തിയ പ്രകടനത്തിൽ നിരവധി നേതാക്കളും പ്രവർത്തകരും അണിചേർന്നു. ഇന്ദിരാ ഭവനിൽ നിന്നും തുടങ്ങിയ പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ഡിൽഷൻ കൊട്ടെക്കാട്ട്, കെ.പി. സുനിൽകുമാർ, യൂസഫ് പടിയത്ത്, ടി.എ. നൗഷാദ്, സുലേഖ സിദ്ദീഖ്, കെ.കെ. ചിത്രഭാനു, ശ്രീദേവി വിജയകുമാർ, കെ.ജി. മുരളീധരൻ, കവിത മധു, ജോസ് മാസ്റ്റർ, അരുൺ അശോക്, എന്നിവർ നേതൃത്വം നൽകി.