തൃശൂർ: ചാലക്കുടി മണ്ഡലം സ്ഥാനാർത്ഥി ബെന്നി ബഹനാൻ ചാലക്കുടി ക്ലാരിയൻ എഫ്.സി കോൺവെന്റിലെത്തി അന്തരിച്ച സിസ്റ്റർ പുൾക്കേരിയമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. ചാലക്കുടിയിലെ തിരുകുടുംബ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു സദ്യയിലും പങ്കെടുത്താണ് ബെന്നി ബഹനാൻ മടങ്ങിയത്. ഇന്ന് രാവിലെ പത്തിന് ചാലക്കുടി ഫൊറോന പള്ളിയിൽ നിന്ന് പ്രചാരണം ആരംഭിക്കും. രാവിലെ പത്തരയ്ക്ക് ചാലക്കുടിയിലെ കലാഭവൻ മണിയുടെ വീട്ടിലെത്തും...