തൃപ്രയാർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം 23ന് തൃപ്രയാറിൽ നടക്കും. ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം സെന്റർ ഒഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് അഖിലേന്ത്യാ സെക്രട്ടറി കെ.കെ ദിവാകരൻ ഉദ്ഘാടനം ചെയ്യും. ബഹുജന സംഘടനാ നേതാക്കളായ ഗീതാഗോപി എം.എൽ.എ, കെ.കെ രാമചന്ദ്രൻ, എ.എൻ രാജൻ തുടങ്ങിയവർ സംബന്ധിക്കും.
വൈകീട്ട് അഞ്ചിന് തൃപ്രയാറിൽ നടക്കുന്ന പൊതുയോഗം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പങ്കാളിത്ത പെൻഷൻ നിയമം പിൻവലിക്കണമെന്ന് സംസ്ഥാന സെക്രട്ടറി വി.വി പരമേശ്വരൻ, ജില്ലാ പ്രസിഡന്റ് എ.പി ജോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യം നൽകാൻ സംസ്ഥാനങ്ങൾക്ക് നല്കാൻ ബാദ്ധ്യതയില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ നിയമ പരിരക്ഷാ നടപടികൾ കൈക്കൊള്ളണം. മാഥൂർ കമ്മിഷൻ ശുപാർശ തള്ളിക്കളയുക തുടങ്ങിയ വിഷയങ്ങളിൽ പെൻഷൻകാരെ അണിനിരത്തുന്ന തീരുമാനം സമ്മേളനം കൈക്കൊള്ളുമെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.കെ കാർത്തികേയ മേനോൻ, ഇ.വി ദശരഥൻ, ജോസഫ് മുണ്ടശ്ശേരി, വി.വി ചിദംബരൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു...