തൃശൂർ: അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. വൈകിട്ട് 5.30 ന് രവികൃഷ്ണ തിയേറ്ററിൽ നടക്കുന്ന സമാപനച്ചടങ്ങ് സംവിധായകൻ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവർത്തക ദയാബായി മുഖ്യാതിഥിയാകും. ഫെസ്റ്റിവൽ ഡയറക്ടർ ടി. കൃഷ്ണനുണ്ണി അദ്ധ്യക്ഷത വഹിക്കും. അവാർഡ് ജേതാക്കൾക്കുള്ള ഉപഹാര സമർപ്പണവും നടക്കും.