കുന്നംകുളം: കേരള ജനത ഒരു തിരിച്ചറിവിന്റെ പാതയിലാണെന്നും തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് ശക്തമായ ജനപിന്തുണ ലഭിക്കുമെന്നും ആലത്തൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ടി.വി. ബാബു പറഞ്ഞു. കുന്നംകുളത്ത് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ബാബു. വസ്തുതകൾ ബോദ്ധ്യപ്പെടുത്തി കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങളാണ് ഇത്തവണ മണ്ഡലത്തിൽ നടത്തുന്നത്.

അതിനാൽ ആലത്തൂരിലെ രാഷ്ട്രീയ പാരമ്പര്യം ഇക്കുറി തിരുത്തപ്പെടും. മണ്ഡലത്തിൽ ഒരിടത്തും എം.പി ജാഗ്രതയോടെയുള്ള പ്രവർത്തനം നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പിയുടെ പിന്തുണ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടി.വി. ബാബു പറഞ്ഞു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജേഷ്, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം അദ്ധ്യക്ഷൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി ശിവൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു...