innocent

തൃശൂർ : എൻ.എസ്.എസ് നേതൃത്വവുമായി തനിക്ക് യാതൊരു വിധ അകൽച്ചയുമില്ലെന്നും എല്ലാവരുമായും തികഞ്ഞ സൗഹൃദമാണുള്ളതെന്നും ഇന്നസെന്റ്. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചാലക്കുടി ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ഇന്നസെന്റ്. എൻ.എസ്.എസ് ആസ്ഥാനത്ത് പോകില്ലെന്നും വോട്ടഭ്യർത്ഥിക്കില്ലെന്നുമല്ല പറഞ്ഞത്. എൻ.എസ്.എസ് ആസ്ഥാനത്ത് പോകുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറയുകയാണ് ചെയ്തത്.

ഇതിനെ വളച്ചൊടിക്കുകയായിരുന്നു. എൻ.എസ്.എസുമായി തനിക്ക് തികഞ്ഞ സൗഹൃദമാണുള്ളതെന്നും ഇന്നസെന്റ് പറഞ്ഞു. ഇന്നസെന്റ് തൃശൂർ അതിരൂപതാ ആസ്ഥാനത്തെത്തി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ചു. ഇന്നസെന്റിനോ

ടൊപ്പം മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ജില്ലാ സെക്രട്ടേറിയേറ്റംഗം യു.പി. ജോസഫ് തുടങ്ങിയവരുമുണ്ടായിരുന്നു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, രൂപതാ വികാരി ജനറാൾ ഫാ. ജോസ് വല്ലൂരാൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, രൂപതയിലെ വൈദികർ എന്നിവരുമായെല്ലാം സൗഹൃദം പങ്കിട്ട് ചായയും കുടിച്ചശേഷമാണ് ഇന്നസെന്റ് മടങ്ങിയത്. മുക്കാൽ മണിക്കൂറോളം രൂപതാ ആസ്ഥാനത്ത് ചെലവിട്ട ഇന്നസെന്റ് വിജയപ്രതീക്ഷയുണ്ടെന്നും മണ്ഡലത്തിൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ വിജയഘടകമാകുമെന്നും പറഞ്ഞു.