തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019 ജനുവരി 30 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയനുസരിച്ച് ജില്ലയിലുള്ളത് 23,59,582 വോട്ടർമാർ. ഇതിൽ 11,32,739 പേർ പുരുഷന്മാരും 12,26,822 പേർ സ്ത്രീകളുമാണ്. ഭിന്നലിംഗത്തിൽപ്പെട്ട 21 പേരും പട്ടികയിലുണ്ട്. ആലത്തൂർ, ചാലക്കുടി, തൃശൂർ ലോക്‌സഭാ മണ്ഡലങ്ങളിലുൾപ്പെട്ട ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലെ കണക്കാണിത്. 25 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഇത് ഉൾപ്പെടുത്തി സപ്ലിമെന്ററി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും. പരമാവധി ആളുകളെ വോട്ടർ പട്ടികയിൽ ചേർക്കാനുള്ള ശ്രമമാണ് രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയിലാകെ 2283 പോളിംഗ് ബൂത്തുകളാണുള്ളത്.
ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള പോളിംഗ് സ്‌റ്റേഷനുകൾ, പുരുഷ വോട്ടർമാർ, സ്ത്രീ വോട്ടർമാർ, മൂന്നാംലിഗക്കാർ, ആകെ വോട്ടർമാർ എന്ന ക്രമത്തിൽ


ചേലക്കര: 168-88747-94709-0-183456.
കുന്നംകുളം: 169-86730-92496-1-179227.
ഗുരുവായൂർ: 189-90796-98339-2-189137.
മണലൂർ: 190-95431-103307-0-198738.
വടക്കാഞ്ചേരി: 173-92880-100831-1-193712.
ഒല്ലൂർ: 178-90025-94329-3-184357.
തൃശൂർ: 157-77603-85608-2-163213.
നാട്ടിക: 174-90313-100294-4-190611.
കയ്പമംഗലം: 156-70779-83065-5-153849.
ഇരിങ്ങാലക്കുട: 181-87266-95341-1-182608.
പുതുക്കാട്: 189-90314-94766-0-185080.
ചാലക്കുടി: 185-87476-92155-2-179633.
കൊടുങ്ങല്ലൂർ: 174-84379-91582-0-175961.


പെരുമാറ്റച്ചട്ടം :
ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞയാൾ അറസ്റ്റിൽ


തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ചോറ്റുപാറ സെന്ററിലെ പ്രചരണ സാമഗ്രികൾ നീക്കുന്നതിനിടെ തടസപ്പെടുത്തിയ ആളെ വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു.