ഒല്ലൂർ: അജ്ഞാതാനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച്ച ഉച്ചയ്ക്കുശേഷം രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു മണിയോടെ ഈ സമയം പോയിരുന്ന ഹിമസാഗർ എക്‌സ്പ്രസ്സിലെ ലോക്കോപൈലറ് ആണ് ട്രെയിൻ തട്ടി മരിച്ച സംഭവം ഒല്ലൂർ റെയിൽവേ സ്റ്റേഷനിൽ അറിയിച്ചത്.

ഇളം നീല ഷർട്ടും കാവി മുണ്ടും ധരിച്ച ഇയ്യാളുടെ ഷർട്ടിന് പിന്നിൽ ജൂബിലി എന്നെഴുതിയിട്ടുണ്ട്. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സമയത്തു ട്രെയിൻ തട്ടിയതാണെന്നു പറയുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിചിച്ചിട്ടുണ്ട്. ഒല്ലൂർ പോലീസ് അന്വേഷണം നടത്തുന്നു.