ചാലക്കുടി: ഡി.ജി.പി ജേക്കബ് തോമസ് സ്ഥാനാർത്ഥിയാകുമെന്ന അറിയിപ്പ് വന്നതോടെ ചാലക്കുടി മണ്ഡലത്തിലെ മത്സരം സംസ്ഥാനത്ത് ശ്രദ്ധയാകർഷിക്കുമെന്ന് ഉറപ്പായി. 20-20 കൂട്ടായ്മയുടെ സ്ഥാനാർത്ഥിയായാണ് ജേക്കബ് തോമസ് മത്സരിക്കുന്നത്. കിഴക്കമ്പലം പഞ്ചായത്തിൽ ഭരണം നടത്തുന്ന പാർട്ടിയുടെ സ്ഥാനാർത്ഥി എന്നതും ജേക്കബ് തോമസിന്റെ മത്സരത്തിന് തിളക്കം കൂട്ടും. എൽ.ഡി.എഫിലെ സിറ്റിംഗ് എം.പി ഇന്നസെന്റിനെ എതിരിടുന്നത് യു.ഡി.എഫിലെ ബെന്നി ബഹനാനാണ്. ബി.ജെ.പിയിലെ എ.എൻ. രാധാകൃഷ്ണനും കളത്തിലിറങ്ങുന്നതോടെ ചാലക്കുടിയിലെ മത്സരത്തിന് വീറും വാശിയും കൂടും. എൽ.ഡി.എഫിന്റെ രണ്ടാംഘട്ട പ്രചാരണം തുടങ്ങിക്കഴിഞ്ഞു. യു.ഡി.എഫ് ഒന്നാം ഘട്ടത്തിന് തുടക്കമിടുകയും ചെയ്തു. ഔദ്യോഗികമായി സ്ഥാനാർത്ഥി പ്രഖ്യാപനം വന്നുകഴിഞ്ഞാൽ എൻ.ഡി.എയും സർവ സന്നാഹങ്ങളോടെ പ്രചാരണ രംഗത്തിറങ്ങും...