vm-sudheeran

തൃശൂർ: റഫേൽ ഇടപാടിൽ മോദിക്കെതിരെ പിണറായി വിജയൻ വാ തുറക്കാത്തത് ലാവ്‌ലിൻ കേസ് മൂലമാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആരോപിച്ചു. ടി.എൻ. പ്രതാപന്റെ ലോക്‌സഭാ മണ്ഡലം തല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ. കോൺഗ്രസിനെതിരെ സി.പി.എമ്മിന്റെ കോ ലീ ബി ആരോപണത്തിന് ഒരടിസ്ഥാനവുമില്ല. പിണറായി കൂത്തുപറമ്പിൽ നിന്ന് എം.എൽ.എയായത് ബി.ജെ.പി വോട്ടുകൊണ്ടാണ്. കെ.ജി. മാരാരാണ് അന്ന് പരസ്യമായി പിണറായിക്ക് വേണ്ടി വോട്ട് ചോദിച്ചത്. ഇ.എം.എസും എൽ.കെ.അദ്വാനിയും ഒന്നിച്ചാണ് പാലക്കാട് വേദി പങ്കിട്ടത്. ചരിത്രം മറച്ചുവച്ചാണ് സി.പി.എം ആരോപണം ഉന്നയിക്കുന്നത്.