തൃശൂർ: മാതാ അമൃതാനന്ദമയിയുടെ തൃശൂർ സന്ദർശനത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾക്കായി മാർച്ച് 24ന് രാവിലെ പത്തിന് അയ്യന്തോൾ പഞ്ചിക്കൽ ബ്രഹ്മസ്ഥാന ക്ഷേത്രാങ്കണത്തിൽ സ്വാഗതസംഘം രൂപീകരണ യോഗം നടക്കും. പാലക്കാട്, തൃശൂർ മഠങ്ങളുടെ അദ്ധ്യക്ഷനായ സ്വാമി പ്രണവമൃതാനന്ദപുരി അദ്ധ്യക്ഷനാകും. ഏപ്രിൽ 12, 13 തീയതികളിലാണ് ബ്രഹ്മസ്ഥാന ക്ഷേത്രവാർഷിക മഹോത്സവം.