തൃശൂർ: സംസ്ഥാനത്തെ താപനിലയിൽ അസാധാരണ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ കാർഷിക വിളകളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധയും അനുയോജ്യമായ ശാസ്ത്രീയ പരിപാലനമുറകളുടെ പ്രയോഗവും അനിവാര്യമാണെന്ന് കാർഷിക സർവകലാശാല അറിയിച്ചു. പകൽ 12 മുതൽ 3 വരെ കാർഷിക പ്രവർത്തനങ്ങളും രാസവള പ്രയോഗങ്ങളും ഒഴിവാക്കണം. തെങ്ങിൻ തോപ്പുകളിൽ വേനൽക്കാല ഉഴവ് നടത്തുകയും വേനൽ മഴ കിട്ടിയാൽ ഉടൻ പയർ വർഗവിളകൾ വിതക്കുകയും ചെയ്യുന്നത് ഗുണം ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി. നനവില്ലാത്ത ഇടങ്ങളിൽ രാസവള, കോഴി വളപ്രയോഗങ്ങൾ വേനൽ കാലത്ത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.