sn-college
നാട്ടിക എസ്.എൻ കോളേജിൽ പരിസ്ഥിതി സംരക്ഷണ സെമിനാർ പ്രിൻസിപ്പാൾ ഡോ. റീന രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജിലെ ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സെമിനാർ നടത്തി. ലോക വനദിന - ജലദിന ആഘോഷങ്ങളുടെ ഭാഗമായാണ് സെമിനാർ നടന്നത്. കോളേജ് പ്രിൻസിപ്പാൾ ഡോ. റീന രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വന്യജീവി ഫോട്ടോഗ്രാഫർ ഷാജി മതിലകം കാടുകളുടെ ജൈവ വൈവിദ്ധ്യത്തെക്കുറിച്ചും അത് നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രഭാഷണം നടത്തി. ഷാജി മതിലകം സംവിധാനം ചെയ്ത ഡോക്യുമെന്ററിയും ഇന്ത്യയിലെ വിവിധ കാടുകളിൽ സഞ്ചരിച്ച് പകർത്തിയ ചിത്രങ്ങളുടെ പ്രദർശനവും നടന്നു. ഭൂമിത്രസേന വിദ്യാർത്ഥിനികളായ പി. എം. നിമിജ, ഫാത്തിമ മജീദ, കാർത്തിക ദാമു, ഐ.ക്യു. എ. സി. കോർഡിനേറ്റർ ഡോ. പി. എസ്. ജയ, ഭൂമിത്രസേന കോർഡിനേറ്റർ ഡോ. വി. എസ്. ബിനിത എന്നിവർ സംസാരിച്ചു