ചാലക്കുടി: ചാലക്കുടി ഗായത്രി ആശ്രമത്തിൽ വച്ച് ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ശ്രീ നാരായണ വ്യക്തിത്വ വികസന പഠന ക്യാമ്പ് ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ നടക്കും. ഗുരുദേവ ദർശനത്തിന്റെ വെളിച്ചത്തിൽ എങ്ങനെ ഉത്തമ പൗരനാകാം, കുട്ടികളിലെ നൈസർഗിക വാസനകളുടെ പോഷണം, എങ്ങനെ നല്ലൊരു വിദ്യാർത്ഥിയാകാം, ആരോഗ്യ ശീലങ്ങൾ, പ്രാർത്ഥന, ജപം, ധ്യാനം തുടങ്ങിയ വിഷയങ്ങളെ അധീകരിച്ച് പ്രശസ്ത പണ്ഡിതൻമാർ ക്ലാസുകൾ നയിക്കും. ആൺകുട്ടികൾക്ക് ആശ്രമത്തിൽ താമസിച്ച് പഠിക്കാവുന്നതും പെൺകുട്ടികൾക്ക് പങ്കെടുക്കാവുന്നതുമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. ഗായത്രി ആശ്രമം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ അറിയിക്കുന്നു. ക്യാമ്പ് ഡയറക്ടർ ഗായത്രി ആശ്രമം. ചാലക്കുടി ഫോൺ :9447409973, 9387690795, 9746247335.