ldf-candidate
തിരുവത്ര കോട്ടപ്പുറത്ത് തൃശൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് എത്തിയപ്പോൾ

ചാവക്കാട്: തൃശൂർ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ ഗുരുവായൂർ മണ്ഡലം പൊതുപര്യടനം തീരദേശത്ത് ആവേശത്തിരയിളക്കമായി. ഏങ്ങണ്ടിയൂർ പൊക്കുളങ്ങരയിൽ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്ത് ഏത്തായി, ചേറ്റുവ ഫിഷ്‌ ലാൻഡ് സെന്റർ, മൂന്നാംകല്ല്, അഞ്ചങ്ങാടി, ബ്ലാങ്ങാട്, മണത്തല, തിരുവത്ര, കോട്ടപ്പുറം, തെക്കഞ്ചേരി, പാലയൂർ, മുതുവട്ടൂർ തുടങ്ങി 18ഓളം കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഗുരുവായൂർ മേഖലയിലേക്ക് പ്രവേശിച്ചു.

പലയിടങ്ങളിലും യുവാക്കളായ പ്രവർത്തകർ അരിവാൾ ധാന്യക്കതിർ പതാകയും കൈയിലേന്തി ബൈക്കുകളിൽ പര്യടനത്തെ അനുഗമിച്ചത് ആവേശമായി. ഒരു സ്വീകരണ കേന്ദ്രത്തിൽ നിന്നും അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് തുറന്ന ജീപ്പിൽ നീങ്ങിയ രാജാജിയെ വീട്ടമ്മാരും കുട്ടികളും ഉൾപ്പെടെയുള്ള ജനങ്ങൾ റോഡരികിലേക്ക് ഓടിവന്ന് കൈവീശി അഭിവാദ്യം ചെയ്യുന്നത് കാണാമായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എം.എൽ.എയുമായ കെ.വി. അബ്ദുൾ ഖാദർ, സി.പി.ഐ ജില്ലാ എക്‌സ്‌ക്യൂട്ടിവ് അംഗങ്ങളായ സൈമൺ മാസ്റ്റർ, കെ.കെ. സുധീരൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി. സുമേഷ്, എം. കൃഷ്ണദാസ്, ടി.ടി. ശിവദാസൻ, അഡ്വ. പി. മുഹമ്മദ് ബഷീർ, സി.വി. ശ്രീനിവാസൻ, സുരേഷ് വാര്യർ, ടി.വി. സുരേന്ദ്രൻ, ഇക്ബാൽ മാസ്റ്റർ, പി.കെ. രാജേശ്വരൻ, കെ.കെ. മുബാറക്, കെ.വി. വിവിധ്, ലാസർ പേരകം, മായാമോഹനൻ, ഇ.പി. സുരേഷ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.