കയ്പ്പമംഗലം: കയ്പ്പമംഗലം ഫിഷർമെൻസ് സഹകരണ ബാങ്ക് സെക്രട്ടറി സ്ഥാനത്തു നിന്നു ഈ മാസം 31 ന് വിരമിക്കുന്ന ദീർഘകാലം സേവനം അനുഷ്ഠിച്ച കെ.ആർ. സരിതയ്ക്ക് യാത്രഅയപ്പ് നൽകി. ബാങ്ക് ഹാളിൽ നടന്ന യാത്രഅയപ്പ് സമ്മേളനം കേന്ദ്ര സാഹിത്യ അക്കാഡമി അംഗം ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.വി. വാടസ്ൺ മാസ്റ്റർ അദ്ധ്യക്ഷനായി. കെ.ബി. ആത്മാനുജൻ സ്വാഗതം പറഞ്ഞു.
കെ.എഫ്. ഡൊമനിക്, സി.സി. ബാബുരാജ് എന്നിവർ ഉപഹാരം സമർപ്പണം നടത്തി. വിരമിക്കുന്ന സെക്രട്ടറി കെ.ആർ. സരിത മറുപടി പ്രസംഗം നടത്തി. ധീവര സംസ്ഥാനസഭ യുവജന പ്രസിഡന്റ് അഡ്വ. ടി.ജി. ഷാജു, അസി. ഫിഷറീസ് രജിസ്ട്രാർ നരേന്ദ്രൻ, പഞ്ചായത്ത് അംഗം പി.ടി. രാമചന്ദ്രൻ, ബാങ്ക് വൈസ് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ, കയ്പ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂൾ പ്രിൻസിപ്പൽ കെ.കെ. ഹരീഷ് കുമാർ, കെ.ബി. അനിൽകുമാർ, കെ.വി. സുധാംശു മോഹൻ മാസ്റ്റർ, സുകന്യ ചന്ദ്രൻ, കെ.കെ. ശേഖരൻ, ഇ.എ. ഷിജു എന്നിവർ സംസാരിച്ചു.