thankam
തങ്കം

പെരിങ്ങാവ്: പരേതനായ ഉക്കത്ത് രാമൻകുട്ടിവാരിയരുടെ ഭാര്യ പെരിങ്ങാവ് പണിക്കവീട്ടിൽ തങ്കം (87) നിര്യാതയായി. ദീർഘകാലം മാള സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ ഹിന്ദി അധ്യാപികയായും മൂർക്കനാട്, കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രധാന അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. പൗരസ്ത്യ ഭാഷാധ്യാപക സംഘടനയുടെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റായിരുന്നു. മക്കൾ: തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കൃഷ്ണകുമാർ (മുൻ ഡെ. ചീഫ് എൻജിനീയർ, ഫെഡോഫാക്ട്), പി. ഭാരതീദേവി, ഡോ. പി. രാംകുമാർ (സാന്ത്വനചികിത്സാ വിഭാഗം, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി), പി. ആശ (അധ്യാപിക, ഭാരതീയ വിദ്യാനികേതൻ കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ, കല്ലേക്കാട്, പാലക്കാട്), പി. ഇന്ദു (അധ്യാപിക, ശ്രീരാമകൃഷ്ണാശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ, പുറനാട്ടുകര). മരുമക്കൾ: ടി. മിനി, ടി. സുധീന്ദ്രൻ (മുൻ എക്‌സി. എൻജിനീയർ, ജലവിഭവ വകുപ്പ്), ഡോ. ശൈലജ രാംകുമാർ (വെസ്റ്റ്‌ഫോർട്ട് ഹൈടെക് ആശുപത്രി, തൃശ്ശൂർ), ജി.ബി. ശ്യാംകുമാർ (എ.എസ്.ഐ., വാളയാർ), കെ. ഗോപിനാഥ് (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി., നിലമ്പൂർ).