കയ്പ്പമംഗലം: ചാലക്കുടി പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹന്നാന്റെ വിജയത്തിനായി യു.ഡി.എഫ് പെരിഞ്ഞനം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. മുൻ എം.എൽ.എ വി. ബലറാം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പെരിഞ്ഞനം മണ്ഡലം ചെയർമാൻ കെ.സി. പ്രദോഷ്‌കുമാർ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ സി.സി. ബാബുരാജ്, സി.എസ്. രവീന്ദ്രൻ, കെ.എഫ്. ഡൊമനിക്ക്, പി.എം.എ. ജബ്ബാർ, ജില്ലാ പഞ്ചായത്ത് അംഗം ശോഭാ സുബിൻ, കെ.എസ്.യു ജില്ലാ സെക്രട്ടറി വി.എസ്. ജിനേഷ്, കെ.കെ. കുട്ടൻ, സുധാകരൻ മണപ്പാട്ട്, ടി.കെ.ബി. രാജ്, സി.പി. ഉല്ലാസ്, കെ.എസ്. പങ്കജാക്ഷൻ, സി.പി. അനിൽ, സുരേഷ് ബാബു കിഴക്കേടത്ത്, മോഹൻദാസ് എന്നിവർ സംസാരിച്ചു.