പാവറട്ടി: ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവ് രാജീവ് വെങ്കിടങ്ങിന്റെ മയൂരനൃത്തം പകർത്താൻ ലോക പ്രശസ്ത ഫോട്ടോഗ്രാഫർ ചാൾസ് ഫ്രിഗേർ ഫ്രാൻസിൽ നിന്ന് വെങ്കിടങ്ങെത്തി. ഇന്ത്യൻ കലാരൂപങ്ങളുടെ ഫോട്ടോ ആൽബം തയ്യാറാക്കുന്നതിനായാണ് അദ്ദേഹം വെങ്കിടങ്ങിൽ എത്തിയത്. ഫോക്‌ലോർ അക്കാഡമിയുടെ ഗൈഡുമായാണ് അദ്ദേഹം എത്തിയത്.
കൊയ്ത്തു കഴിഞ്ഞ കോൾ പാടത്തിന്റെ പശ്ചാത്തലത്തിലാണ് മയൂരനൃത്തം ഫോട്ടോഗ്രാഫർ ചാൾസ് പകർത്തിയത്. ലക്ഷദ്വീപിൽ ദേശീയോദ്ഗ്രഥന പരിപാടിക്കും മുംബയ് നാസിക്കിൽ ആദിരംഗ് മഹോത്സവത്തിനും ജാർഖണ്ഡിൽ ദേശീയ ഗെയിംസിനുമെല്ലാം പൊയ്ക്കാലിൽ മയൂര നൃത്തം അവതരിപ്പിച്ചിട്ടുണ്ട് രാജീവ്. രാജീവ് വെങ്കിടങ്ങിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നാടോടി കലകളുടെ അവതരണവും ഗവേഷണവും നടത്തി വരുന്ന വെങ്കിടങ്ങ് ശ്രീ മുരുക കലാക്ഷേത്രത്തിന്റെ പ്രശസ്തി വിദേശത്തും എത്തിക്കഴിഞ്ഞു.
പത്ത് ദിവസത്തെ സന്ദർശനത്തിനായാണ് ഫോട്ടോഗ്രാഫർ ചാൾസ് ഇന്ത്യയിൽ എത്തിയിട്ടുള്ളത്.