കൊടുങ്ങല്ലൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റ് ഇന്ന് കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഒന്നാം ഘട്ട പൊതു പ്രചാരണത്തിനിറങ്ങും. രാവിലെ 7.30ന് കുന്നത്തൂരില്‍ നിന്നാരംഭിക്കുന്ന ഇന്നത്തെ പ്രചാരണം വെള്ളാങ്ങല്ലൂര്‍, മുസാഫരിക്കുന്ന് വഴി നാരായണമംഗലത്തിലെത്തി, (8-30), നായ്കുളം വഴി കൊമ്പത്തുകടവിലെത്തി, പഴയ മാള മണ്ഡലത്തിന്റെ ഭാഗങ്ങളിൽ പര്യടനം നടത്തി വൈകീട്ട് അഞ്ചോടെ പൂപ്പത്തി, പൊയ്യ കമ്പനിപ്പടി വഴി ആനാപ്പുഴ വിപി തുരുത്ത്, കുന്നംകുളം, പറമ്പിക്കുളങ്ങര, വയലാര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഏഴിന് കൊടുങ്ങല്ലൂര്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.