sankarankutty
ശങ്കരൻകുട്ടി

എരുമപ്പെട്ടി: അവണൂരിൽ തലയിൽ ചക്ക വീണ് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ലോട്ടറി വിൽപ്പനക്കാരനായ കിരാലൂർ ഒരായംപുറത്ത് വീട്ടിൽ കൃഷ്ണൻ മകൻ ശങ്കരൻകുട്ടിയാണ് (67) മരിച്ചത്.

ഇന്നലെ കാലത്ത് പത്തരയോടെ അവണൂർ ആൽത്തറ സെന്ററിലെ ചായക്കടയിൽ നിന്ന് റോഡിലേക്ക് ഇറങ്ങി വാഹനത്തിൽ കയറിയതും തൊട്ടടുത്ത പ്ലാവിൽ നിന്ന് ചക്ക തലയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശങ്കരൻ കുട്ടിയെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് രണ്ടോടെ മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: മനോജ്, ശിവൻ.