കൊടുങ്ങല്ലൂർ: മാർച്ച് 15ന് ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് അൽനൂർ ജുമാ മസ്ജിദിൽ ജുമാ നമസ്കാരത്തിനിടെ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ കരിപ്പാക്കുളം ആൻസി ബാവയുടെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മുതൽ മേത്തല പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാവിലെ 11ന് ചേരമാൻ ജുമാ മസ്ജിദ് കബർസ്ഥാനിലാണ് കബറടക്കം നടക്കുക.