poyya
പൊയ്യ എ.കെ.എം സ്കൂളിൽ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ആർ. പത്മകുമാർ നിർവഹി​ക്കുന്നു

​​മാള: വിദ്യാർത്ഥികളുടെ മദ്ധ്യവേനലവധിക്കാലം സുരക്ഷിതവും സന്തോഷകരവുമാക്കുന്നതിനായി പൊയ്യ പഞ്ചായത്ത് കുട്ടികളുമായ് കൂട്ടുകൂടാം നാളേക്കായ് കൈകോർക്കാം എന്ന പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി എക്സൈസ്, പൊലീസ്, അഗ്നിരക്ഷാ സേന , ജില്ലാ സ്പോർട്സ് കൗൺസിൽ, മാള ബി. ആർ.സി തുടങ്ങിയവരുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വ്യത്യസ്ത വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, ശിൽപ്പശാലകൾ, നീന്തൽ പരിശീലനം തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്. പദ്ധതിയിൽ ആദ്യ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം പഞ്ചായത്തിലെ പൊയ്യ എ.കെ.എം. സ്കൂളിൽ നടന്ന ചടങ്ങിൽ കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ആർ. പത്മകുമാർ നിർവഹിച്ചു. ലിറ്റി വർഗ്ഗീസ്, ജയ ചന്ദ്രൻ, ഹെൻസി ഷാജു, പി.കെ. സുജൻ എന്നിവർ സംസാരിച്ചു...