mohanan
മോഹനൻ അന്തിക്കാട്

തൃശൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ രാജാജി മാത്യു തോമസിനെയും പി.കെ.ബിജുവിനെയും ഇന്നസെന്റിനെയും വിജയിപ്പിക്കാൻ ജനത ട്രേഡ് യൂണിയൻ സെന്റർ (ജെ.ടി.യു.സി ) ജനതാദൾ എസ് അന്തിക്കാട് മേഖലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രവർത്തനയോഗം ചേർന്ന് തീരുമാനിച്ചു. ജനതാദൾ എസ് ദേശീയ കൗൺസിൽ അംഗം പി.എസ്. അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. ജനത ട്രേഡ് യൂണിയൻ സെന്റർ സംസ്ഥാന വൈസ് പ്രസിഡന്റ രാഘവൻ മുളങ്ങാടൻ ഉദ്ഘാടനം ചെയ്തു.

ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് പൈനാടത്ത്, സി.പി. റോയി, യുവജനത ജില്ലാ ജോയിന്റ് കൺവീനർ അഡ്വ. സി.എം. മഹേന്ദ്ര എന്നിവർ പ്രസംഗിച്ചു. ജെ.ടി.യു.സി ജില്ലാ പ്രസിഡന്റ്യി മോഹനൻ അന്തിക്കാടിനെയും ജനറൽ സെക്രട്ടറിയായി രാജു എളനാടിനെയും പതിനഞ്ചംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പി.ഡി.ജയശങ്കർ, നാസർ ഹമീദ് (വൈസ് പ്രസിഡന്റുമാർ), ടി.കെ. രാജപ്പൻ, ആരോമൽ കൊടുങ്ങല്ലൂർ (സെക്രട്ടറിമാർ) സിജോയ് പാറയ്ക്കൽ (ട്രഷറർ) എന്നിവരാണ് മറ്റുഭാരവാഹികൾ...