ashitha

തൃശൂർ: ചെറുകഥാകൃത്തും കവിയത്രിയുമായ അഷിത (62) നിര്യാതയായി. കാൻസർ രാേഗബാധിതയായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ രോഗം കൂടിയതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12.55 ന് മരിച്ചു. പഴയന്നൂരിലാണ് അഷിത ജനിച്ചത്. ഡൽഹിയിലും ബോംബെയിലുമായി സ്‌കൂൾ പഠനം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.

ഭർത്താവ് : കെ.വി. രാമൻകുട്ടി. മകൾ: ഉമ. കൃതികൾ: വിസ്മയചിഹ്നങ്ങൾ, അപൂർണ്ണ വിരാമങ്ങൾ, അഷിതയുടെ കഥകൾ, മഴമേഘങ്ങൾ, തഥാഗത, അലക്‌സാണ്ടർ പുഷ്‌കിന്റെ കവിതകളുടെ മലയാള തർജ്ജമ, മീര പാടുന്നു (കവിതകൾ), വിഷ്ണു സഹസ്രനാമം ലളിത വ്യാഖ്യാനം (ആത്മീയം), ശിവേന സഹനർത്തനം വചനം (കവിതകൾ), രാമായണം കുട്ടികൾക്ക് (ആത്മീയം), കുട്ടികളുടെ ഐതിഹ്യമാല. അഷിതയുടെ കഥകൾക്ക് 2015 ലെ സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. മറ്റു പുരസ്‌കാരങ്ങൾ : ഇടശ്ശേരി പുരസ്‌കാരം (1986), അങ്കണം അവാർഡ്, തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്, ലളിതാംബിക അന്തർജ്ജനം സ്മാരക സാഹിത്യ അവാർഡ് (1994), പത്മരാജൻ പുരസ്‌കാരം (2000).