ottayal-yathra
വോട്ടഭ്യർത്ഥിച്ച് സൈക്കിളിൽ ഒറ്റയാൾ പര്യടനം

തൃപ്രയാർ: കനത്ത ചൂടിനേക്കാളും ചൂട് പിടിച്ചാണ് ഉമ്മർ പഴുവിലിന്റെ യാത്ര. പഴുവിൽ സ്വദേശിയാണ്. സൈക്കിളിൽ തിരഞ്ഞെടുപ്പ് പ്രചാരണമാണ് ലക്ഷ്യം. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന് വോട്ടു ചോദിച്ചുകൊണ്ടാണ് മണ്ഡലം ചുറ്റി ഉമ്മർ പ്രചാരണം ആരംഭിച്ചത്. ടി.എൻ പ്രതാപനോടുള്ള പ്രത്യേക സ്നേഹമാണ് പ്രചാരണത്തിന് പിറകിൽ. കഴിഞ്ഞ ദിവസം തൃപ്രയാറിൽ നിന്നുമാണ് പ്രചാരണത്തിന്റെ ആരംഭം. മാപ്പിളപ്പാട്ട്, ഒപ്പന കലാകാരനാണ് ഉമ്മർ പഴുവിൽ. കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ്. ആദ്യം നാട്ടിക നിയോജക മണ്ഡലത്തിൽ പര്യടനം പൂർത്തിയാക്കും. പിന്നീട് എല്ലാ നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തും. കനത്ത ചൂട് വക വെക്കാതെയുള്ള പ്രചാരണത്തിന് നല്ല പ്രതികരണമാണ് വോട്ടർമാരിൽ നിന്നും ഉണ്ടാവുന്നതെന്ന് ഉമ്മർ പഴുവിൽ പറഞ്ഞു. ബുധനാഴ്ച ഇരിങ്ങാലക്കുടയിലും ചേർപ്പിലും പര്യടനം നടത്തി. രാവിലെ ഏഴരയ്ക്കാണ് പ്രചാരണത്തിനിറങ്ങുക. വൈകീട്ട് ആറുമണിയോടെ സമാപിക്കും. തൃശൂർ ലോകസഭാ മണ്ഡലത്തിലെ മുഴുവൻ നിയോജകമണ്ഡലങ്ങളിലം പര്യടനം നടത്തുമെന്ന് ഉമ്മർ പഴുവിൽ പറഞ്ഞു...